Netanyahu opponents reach coalition deal to oust Israeli PM
12 വര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിക്കുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇക്കാര്യം പ്രതിപക്ഷ നേതാവ് പ്രസിഡന്റിനെ അറിയിച്ചു. 8 പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി പദം പങ്കുവയ്ക്കും. ആദ്യം 49കാരനായ തീവ്ര ദേശീയ നേതാവ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. പിന്നീട് രണ്ടു വര്‍ഷം മതേതര വാദിയായ യെര്‍ ലാപിഡ് രാജ്യം ഭരിക്കും. ഇസ്രാലേയിലെ അറബ് വംശജരുടെ പാര്‍ട്ടിയായ റാമിന്റെ പിന്തുണയും പുതിയ സര്‍ക്കാരിനുണ്ട്